Latest NewsSaudi ArabiaGulf

സംസ്ഥാനത്തു നിന്നും ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം പുറപ്പെടുന്ന തീയ്യതി തീരുമാനിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടകസംഘം ജൂലൈ 4-ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഇരുപത്തി അയ്യായിരം പേര്‍ക്കു കൂടി അവസരം ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു. മുന്‍ വര്‍ഷത്തേതിനേക്കാള്‍ വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിനു പുറമേ കൊച്ചിയില്‍ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍ മസൂദ് അഹമ്മദ് ഖാനുമായി കേരള ഹജ്ജ് കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

ഹജ്ജ് യാത്രാസൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍ ഉടന്‍ കേരളം സന്ദര്‍ശിക്കുംസൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, കാലിക്കറ്റ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പുതിയകോട്ട പ്രകാരം ഇന്ത്യയില്‍ 25000 ഹാജിമാര്‍ക്ക് കൂടി ഇത്തവണ അവസരം ലഭിക്കും. നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ വെയ്റ്റിങ് ലിസ്റ്റില്‍ ക്രമനമ്പര്‍ 2000 വരെയുള്ളവര്‍ പാസ്‌പോര്‍ട്ട് ഈ മാസം 8 നും 22നും ഇടയില്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button