Latest NewsJobs & VacanciesEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐ വിളിക്കുന്നു

അവസാന തീയതി : ഏപ്രിൽ 22

എസ്.ബി.ഐ.യില്‍ അവസരം. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2000 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രിലിമിനറി പരീക്ഷ ജൂണ്‍ എട്ട് മുതല്‍ 16 വരെയും മെയിന്‍ പരീക്ഷ ജൂലൈ 20നും,ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും സെപ്റ്റംബറിലുമായിരിക്കും നടക്കുക. ഫലം പ്രഖ്യാപനം ഒക്ടോബറിൽ.

പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ  ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉണ്ടായിരിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമായിരിക്കും കേരളത്തിലെ മെയിന്‍ പരീക്ഷ കേന്ദ്രങ്ങൾ.

പൂർണ വിജ്ഞാപനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ അപേക്ഷക്കു സന്ദർശിക്കുക : SBI

അവസാന തീയതി : ഏപ്രിൽ 22

shortlink

Related Articles

Post Your Comments

Related Articles


Back to top button