Latest NewsInternational

കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി

മോണ്‍ട്രിയോള്‍: കാണാതായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി. ജെസ് റോസ്കെല്ലി, ഡേവിഡ് ലമ, ഹന്‍സ്ജോര്‍ഗ് ഔര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായത്. പര്‍വ്വതാരോഹണത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തിയതോടെയാണ് മൂന്ന് പേരും മരിച്ചെന്ന നിഗമനത്തിലേക്ക് എത്തിയത്. മൃതദേഹത്തിനായുള്ള തെരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button