Latest NewsBusiness

ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകളുമായി ഈ വിമാനകമ്പനി

കണ്ണൂര്‍: വന്‍ ഓഫറുകളുമായി ഗോ എയർ. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള  ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ ബുക്കിങിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 2,765 രൂപ മുതലും വിദേശ റൂട്ടുകളില്‍ 7,000 രൂപ മുതലും ആരംഭിക്കും.

Go air

കണ്ണൂര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. ഗോ എയര്‍ വെബ്സൈറ്റ് വഴി ഡൽഹി ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കണ്ണൂര്‍- ചെന്നൈ- പൂനെ റൂട്ടില്‍ 3,839 രൂപ മുതലും,കണ്ണൂര്‍- ബാംഗ്ലൂര്‍- ലക്നൗ റൂട്ടില്‍ 3,788 രൂപ തൊട്ടും ഇളവുകളോടെ ടിക്കറ്റ് ലഭിക്കും.

ബാംഗ്ലൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കിലും വന്‍ ഇളവുകൾ ലഭ്യമാണ്. ഓഫര്‍ ടിക്കറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ ഗോ എയർ വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button