Latest NewsWomenLife StyleHealth & Fitness

എന്തുകൊണ്ട് സ്ത്രീകളില്‍ ഡിപ്രഷന്‍ കൂടുന്നു; അറിഞ്ഞിരിക്കാം ഈ കാരണങ്ങള്‍

എല്ലാത്തില്‍ നിന്നും വിട്ടുമാറി സമൂഹത്തില്‍ നിന്നു തന്നെ അകന്ന് ചിലര്‍ ജീവിക്കുന്നു. ഒരു പക്ഷെ ചുറ്റുമുള്ളവര്‍ ഇതിനെ കുറിച്ച് അത്ര ബോധവാന്‍മാരായി കൊള്ളണമെന്നില്ല. ഒരു ദിവസം പെട്ടന്നാകാം നാം കേള്‍ക്കുന്നത് ഇത്രയും നാള്‍ നമ്മോടൊപ്പമുണ്ടായിരുന്ന ഒരു വ്യക്തി ഇന്ന് നമ്മെ വിട്ട് പോയിരിക്കുന്നു എന്ന്. അന്നാകും നമ്മള്‍ ചിന്തിക്കുക എന്തിനാകും അവരങ്ങനെ ചെയ്യുക എന്ന്. ഇത്തരത്തില്‍ മറ്റുള്ളവരെ അറിയിക്കാതെ ഉള്ളില്‍ ഒരുപാട് വിങ്ങലുകള്‍ കൊണ്ട് നടന്ന് ഒടുക്കം എല്ലാം അവസാനിപ്പിക്കുന്ന ഒട്ടനവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. ആ മാനസികാവസ്ഥയെയാണ് ഡിപ്രഷന്‍ എന്ന് പറയുന്നത്.

സാധാരണമായി സന്തോഷം ലഭിക്കാവുന്ന പ്രവൃത്തികളില്‍ നിന്നു പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കാതെ വരുന്ന തരം വിഷാദമാണ് Anhedonia. ഇതാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതും. തലച്ചോറിലെ ventral striatum എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനക്കുറവാണ് ഇതിനു കാരണമാകുന്നത്. കലിഫോര്‍ണിയ സര്‍വകലാശായിലെ പ്രൊഫസര്‍ നയോമി ഈസന്‍ബര്‍ഗര്‍ പറയുന്നത് സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറിലെ ചെറിയ ചില വ്യത്യാസങ്ങള്‍ തന്നെയാണ് സ്ത്രീകളില്‍ വിഷാദരോഗം കൂടുതല്‍ ഉണ്ടാക്കുന്നത് എന്നാണ് കണ്ടെത്തല്‍.

ലോകത്താകമാനം 300 മില്യന്‍ ജനങ്ങളെ ഡിപ്രഷന്‍ അഥാവാ വിഷാദരോഗം പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍. അതും പുരുഷന്മാരെ അപേക്ഷിച്ച് വിഷാദരോഗത്തിന്റെ അടിമയായി മാറുന്നതില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍. അടുത്തിടെ ഗവേഷകര്‍ സ്ത്രീകളിലെ ഈ വിഷാദരോഗകാരണത്തെ കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. ഇതുപ്രകാരം 14 മുതല്‍ 25 വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് വിഷാദരോഗം വരാനുള്ള സാധ്യത ഏറെ കൂടുതലെന്നു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button