Latest NewsSaudi ArabiaGulf

സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബഹ അൽ മക് വയിൽ ഇന്ന്(തിങ്കൾ) ഉച്ചയ്ക്ക് ശേഷം കാറുകൾ കൂട്ടിയിടിച്ച് രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. 4 സ്ത്രീകൾ, 3 പുരുഷന്മാർ, ഒരു കുട്ടി എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ  ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

മരിച്ചവർ ഏതു രാജ്യക്കാരാണെന്ന വിവരം ലഭ്യമല്ല. കാറുകൾ പൂർണമായും തകർന്നു. അപകടത്തിന്റെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കാറുകൾ അമിത വേഗത്തിലായിരുന്നു സഞ്ചരിച്ചതെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button