Latest NewsSaudi ArabiaGulf

ജിസിസി രാജ്യങ്ങളുടെ അതിപ്രധാന കൂടിക്കാഴ്ച ഇന്ന് : ഖത്തറും പങ്കെടുക്കുന്നു

റിയാദ് : ജിസിസി രാജ്യങ്ങളുടെ അതിപ്രധാന കൂടിക്കാഴ്ച ഇന്ന് . ഇറാനെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുന്ന അമേരിക്കന്‍ നടപടികള്‍ക്കിടെയാണ് ജി.സി.സി രാജ്യങ്ങള്‍ ഇന്ന് മക്കയില്‍ സമ്മേളിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവും പ്രതിസന്ധികളും ഉച്ചകോടികള്‍ ചര്‍ച്ച ചെയ്യും. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉച്ചകോടിയില്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയിലെ ഉപരോധത്തിന് ശേഷം ഇത് ആദ്യമായാണ് ഖത്തറിന്റെ ഒരു ഉന്നത പ്രതിനിധി സൗദിയിലെത്തുന്നത്.

മൂന്ന് ഉച്ചകോടികള്‍ക്കാണ് മക്ക സാക്ഷ്യം വഹിക്കുക. നാളെയാണ് ഉച്ചകോടികള്‍ക്ക് മക്കയില്‍ തുടക്കം കുറിക്കുന്നത്. ആദ്യത്തേത് ജി.സി.സി ഉച്ചകോടി-അംഗങ്ങളായി ആറ് രാഷ്ട്രങ്ങള്‍. ഇറാനുയര്‍ത്തുന്ന ഭീഷണി എങ്ങിനെ ചെറുക്കുമെന്നതാണ് പ്രധാന ചര്‍ച്ച.

രണ്ടാമത്തേത് അറബ് ലീഗ് ഉച്ചകോടി-21 അംഗ രാഷ്ട്രങ്ങള്‍ പങ്കാളികളാകും. ഈ രണ്ട് ഉച്ചകോടികളും അടിയന്തിരമായി ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ വിളിച്ചതാണ്.

മൂന്നാമത്തേത്, ഈ രണ്ട് ഉച്ചകോടികളുടേയും ചര്‍ച്ച വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി. 56 രാഷ്ട്രങ്ങള്‍ ഇതില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ജിദ്ദയില്‍ ചേര്‍ന്നു. ഖത്തറിനും ക്ഷണമുള്ളതിനാല്‍ ശ്രദ്ധേയമാണ് ഉച്ചകോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button