Latest NewsInternational

പ്യോഗ്യാംഗ് ഭരണകൂടം തടവിലാക്കിയ വിദേശമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഉത്തരകൊറിയന്‍ ഏകാധിപതിക്കൊപ്പം

പ്യോംഗ്യാംഗ്: പ്യോഗ്യാംഗ് ഭരണകൂടം തടവിലാക്കിയെന്ന കരുതിയ വിദേശമന്ത്രാലയ ഉദ്യോഗസ്ഥന്‍ കിം യോംഗ് ചോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനൊപ്പം സംഗീതപരിപാടിയില്‍. കൊറിയന്‍ പട്ടാള ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ നടത്തിയ സംഗീതപരിപാടിയില്‍ കിമ്മിനൊപ്പം പങ്കെടുക്കുന്ന ചോളിന്റെ ചിത്രം ഉത്തരകൊറിയന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഹാനോയിയില്‍ നടന്ന രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ചുമത്തി മുഖ്യ കൂടിയാലോചകന്‍ കിം ഹ്യോക് ചോള്‍ ഉള്‍പ്പെടെ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷയ്ക്കു വിധേയരാക്കിയെന്നും യോംഗ് ചോളിനെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചുവെന്നും ദക്ഷിണകൊറിയന്‍ പത്രം ചോസുണ്‍ ഇല്‍ബോയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയുമായി കൂടിയാലോചന നടത്തിയ പ്രത്യേക പ്രതിനിധി കിം ഹ്യോക് ചോളും വിദേശമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരുമാണു വധിക്കപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാനോയിയില്‍ നടന്ന ഉച്ചകോടി പാതിവഴി അവസാനിപ്പിച്ച് ട്രംപ് ഇറങ്ങിപ്പോയിരുന്നു. പ്രതീക്ഷിച്ചപോലെ ചര്‍ച്ച വിജയകരമാകാതിരുന്നതിന് ഇവരെ ബലിയാടുകളാക്കുകയായിരുന്നു എന്നായിരുന്നു ദക്ഷിണകൊറിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button