KeralaLatest News

കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് വന്‍ പുരോഗതി: സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലേയ്ക്ക് ഉറ്റുനോക്കി ആകാംക്ഷയോടെ ജനങ്ങള്‍

തിരുവനന്തപുരം; കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്ത് വന്‍ പുരോഗതി . സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലേയ്ക്ക് ഉറ്റുനോക്കി ജനങ്ങള്‍. പിണറായി സര്‍ക്കാര്‍ മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കുന്നത്.

ഇന്ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍വെച്ച് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കി പുറത്തിറക്കും. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ എത്രത്തോളും ഇതുവരെ നടപ്പാക്കി എന്ന് വിശദീകരിച്ചാകും പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിന് എതിരേ പ്രതിപക്ഷം രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ട സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇറക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles

Back to top button