Latest NewsIndiaUK

അക്ബറുദ്ദീൻ ഉവൈസിയുടെ ആരോഗ്യ നില മോശം: തന്റെ സഹോദരന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കാൻ അസദുദ്ദിൻ ഒവൈസി

2011ല്‍ നടന്ന ആക്രമണത്തില്‍ 44കാരനായ അക്ബറുദ്ദീന്റെ വൃക്കക്കരികില്‍ വെടിയുണ്ട തുളച്ചു കയറിയിരുന്നു.

ഹൈദരാബാദ്: ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന അക്ബറുദ്ദീൻ ഉവൈസിയുടെ നല്ല ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹത്തിന്റെ സഹോദരനും എ ഐ എം എം ലീഡറുമായ അസദുദ്ദീൻ ഒവൈസി അനുയായികളോട് അഭ്യർത്ഥിച്ചു. ഛന്ദ്രയ്യങ്കുട്ട എംഎൽഎയാണ് അക്ബറുദ്ദീൻ ഒവൈസി. ഇരു വൃക്കകളുടെയും തകരാറിനെ തുടർന്ന് ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ് അദ്ദേഹം.

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായേക്കുമെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തു പറഞ്ഞിരുന്നു . ഹൈദരാബാദിലെ ചന്ദ്രഗ്യാന്‍ഗുട്ട മണ്ഡലത്തില്‍നിന്നും അഞ്ചാം തവണ ജനവിധി തേടിയ സമയത്തു അക്ബറുദ്ദീന്‍ ഇവിടെ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2011ല്‍ നടന്ന ആക്രമണത്തില്‍ 44കാരനായ അക്ബറുദ്ദീന്റെ വൃക്കക്കരികില്‍ വെടിയുണ്ട തുളച്ചു കയറിയിരുന്നു. അത് ഇതുവരെ പുറത്തെടുത്തിട്ടില്ല. ‘ നട്ടെല്ലിനോട് അടുത്ത സ്ഥലത്തായിരുന്നു വെടിയുണ്ട തുളഞ്ഞു കയറിയത്. അന്ന് അതെ പാർട്ടിയിലെ മറ്റൊരു ലീഡറായ ബിലാൽ ആണ് വെടി വെച്ചത്. അദ്ദേഹത്തിനു വേഗം സുഖം പ്രാപിക്കണമെന്ന് പ്രാര്ഥിക്കുന്നതായി ആന്ധ്ര ചീഫ് മിനിസ്റ്റർ വൈ എസ് ജഗൻ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button