Latest NewsWomenBeauty & StyleLife Style

മഴക്കാലത്തെ മേക്കപ്പ്; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മഴക്കാലമെത്തി, കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത് ഇനി മേക്കപ്പിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വയ്ക്കാം. അതീവ ശ്രദ്ധയോടെ വേണം മഴക്കാലത്തെ മേക്കപ്പ്. മേക്കപ്പ് ചെയ്യാന്‍ വാട്ടര്‍പ്രൂഫ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറെ അഭികാമ്യം.

മഴക്കാലത്ത് ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വയക്കാം. മഴയേറ്റ് എപ്പോഴും മുടി നനഞ്ഞിരിക്കുന്നത് താരന്‍ വര്‍ധിക്കാനും മുടി പരുക്കനാകാനും ഇടയാക്കും. അതിനാല്‍ മുടി എപ്പോഴും ഒതുക്കിക്കെട്ടുന്നതാണ് നല്ലത്. നീളം കുറഞ്ഞ മുടി ഉള്ളവര്‍ മുടി ഉയര്‍ത്തി കെട്ടുന്നതാണ് നല്ലത്. നീളമുള്ള മുടിയുള്ളവര്‍ക്ക് പിന്നിയിടാം. ഐലൈനറും മസ്‌ക്കാരയും മഴക്കാലത്ത് ചിലപ്പോള്‍ വില്ലന്മാരാകും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍പ്രൂഫ് അല്ലെങ്കില്‍ ജെല്‍ ഐലൈനര്‍ ഉപയോഗിക്കുക. മസ്‌ക്കാര ആവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസര്‍ ഉപയോഗിക്കുക. മഴക്കാലത്ത് വാട്ടര്‍ ബേസ്ഡ് മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. ക്രീം രൂപത്തിലുള്ള ഫൗണ്ടേഷനുകള്‍ ഒഴിവാക്കാം. പകരം പൗഡര്‍ ഉപയോഗിക്കാം. ഫൗണ്ടേഷനും ക്ലെന്‍സറും വളരെക്കുറച്ചു മാത്രം ഉപയോഗിക്കുക. പുരികം വരക്കുന്നത് ഒഴിവാക്കാം. വാട്ടര്‍പ്രൂഫ് പ്രൈമര്‍ ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതല്‍ സമയം നിലനില്‍ക്കാന്‍ സഹായിക്കും. ലിപ്ലൈനര്‍ ഉപയോഗിച്ച ശേഷം ലിപ്സ്റ്റിക്ക് ഇട്ടാല്‍ ലിപ്സ്റ്റിക്ക് കൂടുതല്‍ സമയം നില്‍ക്കുകയും ചെയ്യും.

അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഇത്തരത്തില്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത്. ഓഫീസില്‍ പോകുമ്പോഴോ പുറത്ത് പോകുമ്പോഴോ ലൈറ്റ് മേക്കപ്പ് ഇടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button