Latest NewsFood & CookeryLife StyleHealth & Fitness

ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും

രക്തത്തിൽ ഹീമോഗ്ലോബിൻ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍ എന്ന് പറയുന്നത്. ഇതിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുമ്പോളാണ് വിളര്‍ച്ചയുണ്ടാകുന്നത്. വിളര്‍ച്ചയുളളവരിലെ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ ഓക്‌സിജന്‍ എത്തിക്കാനാവാതെ വരുന്നത് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. ഇരുമ്പ്, ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് ഇതിനു കാരണമാകാറ്. ഇതിനു പരിഹാരമായി ചുവടെ പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു

19 – 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും, 19 – 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നു നാഷണൽ അനീമിയ ആക്ഷൻ കൗൺസിൽ നിർദേശിക്കുന്നു. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ്, ബീൻസ് എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും . ചുവന്ന രക്താണുക്കൾ വർധിക്കാൻ ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ മാതളം വളരെ നല്ലതാണു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളളും . ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഉത്തം ഫലമാണ് മാതളം. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മാതളത്തിലെ വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ ചെറുക്കുന്നു.

അന്നജം, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും ഈന്തപ്പഴം സഹായിക്കും. ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാൽ വിളര്‍ച്ച തടയാൻ സഹായിക്കും

Tags

Post Your Comments


Back to top button
Close
Close