Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ജയില്‍ ഡിജിപിക്കും വീഴ്ചപറ്റി, ചട്ടവിരുദ്ധ നടപടികള്‍ നടന്നെന്ന് റിപ്പോര്‍ട്ട്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനും വീഴ്ച. രാജ്കുമാര്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡിജിപി അറിഞ്ഞിരുന്നിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്‌നത്തെ സമീപിച്ചില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രതിയെ ജയിലില്‍ പ്രവേശിപ്പിച്ചതും ചട്ടവിരുദ്ധം. മരിക്കുംമുന്‍പ് രാജ്കുമാറിന് കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നതിന് തെളിയിക്കുന്നതാണ് രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അരയ്ക്ക് താഴേക്ക് പൈശാചികമായ മര്‍ദനമേറ്റ മുറിവുകളും ചതവുകളും വ്യക്തം.മരണകാരണം ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ആണെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നു. രാജ്കുമാറിന്റെ ശരീരത്തില്‍ 22 പരുക്കും ഏഴിടത്ത് ചതവുകളും ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാന്‍ പൊലീസ് ശ്രമം നടന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

സ്റ്റേഷന്‍ രേഖകളില്‍ കസ്‌ററഡിയിലെടുത്തത് വനിതാ പൊലീസെന്ന് വരുത്താന്‍ ശ്രമം നടന്നെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ മായ്‌ച്ചെന്നാണ് സൂചന. പ്രതി രാജ്കുമാറിന് പതിമൂന്നിന് സ്റ്റേഷന്‍ ജാമ്യം നല്കിയെന്നാണ് പൊലീസ് സ്റ്റേഷനിലെ രേഖകളിലുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉരുട്ടിക്കൊലയ്ക്ക് സമാനമായ തെളിവുകളാണുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button