Latest NewsSportsTennis

വിമ്പിൾഡൺ ; മൂന്നാം റൗണ്ടില്‍ കണ്ടത് സെറീനയുടെ മികച്ച പ്രകടനം

ലണ്ടൻ: ഓരോ സെറ്റ് വീതം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ വഴങ്ങിയ ശേഷം മത്സരം സ്വന്തമാക്കിയ സെറീന തന്റെ ഇത് വരെയുള്ള ഏറ്റവും മികച്ച ടെന്നീസ് കളിക്കുന്നതാണ് മൂന്നാം റൗണ്ടില്‍ കണ്ടത്. 18 സീഡ് ജൂലിയ ഗോര്‍ജെസിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന ഇന്ന് ജയിച്ച്‌ കയറിയത്. സ്‌കോർ: 6-3, 6-4

പൊരുതി നോക്കിയ ജൂലിയയക്ക് പക്ഷെ വലിയ അവസരം ഒന്നും നല്‍കാതിരുന്ന സെറീന അരമണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍ ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ സെമിയിലെത്തിയ ജൂലിയയില്‍ നിന്ന് കൂടുതല്‍ ചെറുത്ത് നില്‍പ്പാണ് രണ്ടാം സെറ്റില്‍ കണ്ടത്.

അവസാനം ജൂലിയക്ക് ഒരവസരവും നല്‍കാതെ സെറീന 6-4 നു രണ്ടാം സെറ്റ് മത്സരവും സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മാര്‍ച്ച്‌ ചെയ്തു. ഈ പ്രകടത്തിലൂടെ തന്റെ എതിരാളികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് ആണ് 11 സീഡ് സെറീന നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button