Latest NewsUSANewsSportsTennis

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഫൈനലിൽ സെറീന വില്യംസ്- ബിയാന്‍ക ആന്‍ഡ്രിസ്ക്യു പോരാട്ടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ വനിതകളുടെ കലാശപ്പോരിൽ സെറീന വില്യംസും, ബിയാന്‍ക ആന്‍ഡ്രിസ്ക്യുവും തമ്മിൽ ഏറ്റുമുട്ടും. ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപിച്ചാണ് അമേരിക്കൻ താരമായ സെറീന ഫൈനലിൽ പ്രവേശിച്ചത്.സ്‌കോർ: 6-3, 6-1. സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ബിയാന്‍ക ആന്‍ഡ്രിസ്ക്യു യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടവും സ്വന്തമാക്കി. സ്‌കോര്‍ 7-6, 7-5. ഞായറാഴ്‌‌ച പുലര്‍ച്ചെയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

പു​രു​ഷ സിം​ഗി​ള്‍സിൽ റ​ഫേ​ല്‍ ന​ദാലും, റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌​വ​ദേ​വും തമ്മിലാണ് ഏറ്റുമുട്ടുക. സെ​മി​യിൽ ഇ​റ്റ​ലി​യു​ടെ മാ​ത്യോ ബെ​റെ​ന്‍റ​റി​നി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് തോൽപ്പിച്ചാണ് നദാൽ കലാശപ്പോരിലേക്ക് കടന്നത്. ആ​ദ്യ സെ​റ്റി​ൽ ക​ടു​ത്ത പോ​രാ​ട്ട​മായിരുന്നു നടന്നത്. ടൈ​ബ്രേ​ക്ക​റി​ൽ ന​ദാ​ൽ സെ​റ്റ് നേടിയെടുത്തു. ശേഷം ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ അ​നാ​യാ​സം വീഴ്ത്തി വി​ജ​യം നേടുകയായിരുന്നു. സ്കോ​ർ: 7-6 (8/6), 6-4, 6-1.

Also read : യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button