KeralaLatest News

‘ഒരുപാട് പേര്‍ ചോരയും നീരും നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ്’- എസ്എഫ്‌ഐക്കാരനായിരുന്ന സംവിധായകന്‍ നിഷാദിന്റെ കുറിപ്പ്

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ നേതാക്കള്‍ അടക്കം സാമൂഹിക, രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ സംഭവത്തിനെതിരെ പ്രതികരിച്ചു. ഇപ്പോഴിതാ മുന്‍ എസ്എഫ്ഐക്കാരന്‍ കൂടിയായ സംവിധായകന്‍ നിഷാദ് ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതിനെ ന്യായീകരിക്കുന്നില്ല, കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കപ്പെടണം എന്ന് തന്നെയാണഭിപ്രായം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലാൽ സലാം !!!

ആദ്യമായി ലാൽ സലാം എന്ന് കേൾക്കുന്നത്,ആറാം വയസ്സിൽ കമ്മ്യൂണിസത്തിന്റ്റെ ഈറ്റില്ലമായ കൊല്ലം ജില്ലയിലെ എന്റ്റെ നാടായ പുനലൂരിൽ വെച്ച്…തോട്ടം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി AITUC എന്ന ഇടത് പക്ഷ പ്രസ്ഥാനത്തിന്റ്റെ ജാഥ നയിച്ച് കൊണ്ട് സ: പി.കെ ശ്രീനിവാസൻ ഉച്ചത്തിൽ മുദ്രാവാക്ക്യം വിളിച്ചപ്പോൾ അതേറ്റ് കൊണ്ട് ആയിരങ്ങളുടെ കണ്ഠത്തിൽ നിന്നും ഉയർന്നു ആ ശബ്ദം ”ലാൽ സലാം”…
……………………………………………………………..
എൺപതുകളുടെ അവസാനം…
ആലപ്പുഴ ലിയോ തെർട്ടീൻ സ്കൂളിലെ വിദ്യാഭ്യാസ കാലം…എന്റ്റെ ജീവിതത്തിലെ സുവർണ്ണകാലം…SFI -യിൽ അംഗമായ കാലം..അഭിമാനത്തോടെ നക്ഷത്രാംഗിത തൂവെളള കൊടി ഉയർത്തിപിടിച്ച കാലം…
സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ച കാലം…പ്രീഡിഗ്രി ബോർഡിനെതിരെ കേരളത്തിലെ കലാലയങ്ങളിൽ സമരം നടത്തിയ ഇടത് പക്ഷ വിദ്യാർത്ഥിസംഘടനങ്ങളുടെ കാലം…
അന്ന് ലിയോതെർട്ടീൻ സ്കൂളിലും sfi സാന്നിധ്യം അറിയിച്ചു..സ്കൂളിന്റ്റെ ചരിത്രത്തിൽ ആദ്യമായി…സുഹൃത്തുക്കളായ സോണി മാത്യൂവിനും,ഫാറൂഖിനുമൊപ്പം സമരത്തിൽ പന്കാളിയായി…ചിട്ടയായ സംഘടനാ പ്രവർത്തനം…എന്നും വിദ്യാർത്ഥികൾക്കൊപ്പം,സഖാവേ എന്ന വിളി ഒരു ലഹരിയായിരുന്നു…കരുതലിന്റ്റെ ലഹരി..തോളോട് തോള് ചേർന്ന് ഞങ്ങൾ വിളിച്ചു സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം സിന്ദാബാദ്….
അന്ന് ഞങ്ങൾക്ക് നേതൃത്ത്വം നൽകിയതും ഉപദേശങ്ങൾ നൽകിയതും sfi സംസ്ഥാന ഭാരവാഹിയായിരുന്ന സ:.ടി.ജെ ആഞ്ചലോസായിരുന്നു…(TJ Anjalose ഇന്ന് cpi നേതാവാണ്…ഞാനും ഒരു സി പി ഐ ക്കാരനാണ് )..
പിന്നീട് മാർ ഇവാനിയോസിലും,അതിന് ശേഷം TKM എഞ്ചിനിയറിം കോളേജിൽ പഠിക്കുമ്പോഴും SFI എന്ന വികാരം മനസ്സിൽ കൊണ്ട് നടന്നു….
SFI തിരുത്തൽ ശക്തികൂടിയാണ്,അത് സ്വന്തം പ്രസ്ഥാനത്തിലുളളവർ തെറ്റ്,ചെയ്താലും പ്രതികരിക്കും…
ടി കെ എമ്മിലെ എന്റ്റെ അനുഭവം ഒരുദാഹരണമായി ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു…കോളേജിൽ റാഗിംഗിനെതിരെ ശക്തമായനിലപാടെടുത്തിരുന്നു sfi..എന്നാൽ ഞങ്ങളുടെ ജൂനിയറായി വന്ന ഉമ്മൻ തരകനെ റാഗ് ചെയ്യാൻ കൂടിയവരിൽ sfi.-ക്കാരായ ഞങ്ങൾ കുറച്ച് പേരും കൂടി…പാർട്ടി ശക്തമായി ഇടപെടുക മാത്രമല്ല നല്ല കണക്കിന് ഞങ്ങൾക്ക് കിട്ടുകയും ചെയ്തു…അത് ഉൾകൊളളാനും നേരിന്റ്റ് പാതയിൽ നിന്നും വ്യതിചലിക്കാതിരിക്കാനും ആ ശിക്ഷ നന്നായി എന്നേ തോന്നിയിട്ടുളളൂ…അത് പക്ഷെ ഗുണ്ടായിസമല്ലായിരുന്നൂ…അത് തിരുത്തലകളായിരുന്നു…
കാലം മാറി…കാലാനുസൃതമായ മാറ്റം എല്ലാ പ്രസ്ഥാനങ്ങളും ഉൾകൊണ്ടു…അത് പക്ഷെ ഗുണ്ടായിസത്തിനുളള ലൈസെൻസല്ല…
ഒരുപാട് പേർ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനമാണ്…
ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടരുത് എന്നാഗ്രഹം കൊണ്ടാണ്…ഇതെഴുതുന്നത്…
വലതു പക്ഷ മാധ്യമങ്ങൾ പുരോഗമന പ്രസ്ഥാനങ്ങളിലെ ചെറിയ വീഴ്ചകൾപ്പോലും പർവ്വതീകരിച്ച് കാണിക്കുന്ന കാലമാണ്…
യൂണിവേഴ്സിറ്റി കോളേജിൽ നടന്നതിനെ ന്യായീകരിക്കുന്നില്ല,കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കപ്പെടണം എന്ന് തന്നെയാണഭിപ്രായം…അതേ തിരുവനന്തപുരത്ത് ആർഷഭാരത സംസകാരത്തിന്റ്റെ ഈറ്റില്ലമായ ധനുവച്ചപുരം കോളേജിൽ എസ് എഫ്,ഐ യുടെ ഒരു വിദ്യാർഥ്നിയെ ബീയറ് കുപ്പികൊണ്ട് ABVP ക്കാർ തലക്കടിച്ച് പരുക്കേൽപ്പിച്ചത് ഒരു വലിയ വാർത്തയല്ലാത്തെ കാലത്താണ് നാം ജീവിക്കുന്നത്….അത് കൊണ്ട് ജാഗരൂകരാകേണ്ട് നമ്മൾ ഇടത് പക്ഷമാണ്…കാരണം ഇടത് പക്ഷം ഒരു പ്രതീക്ഷയാണ്..
SFI -യും AiSF -ഉം ചേർന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഈ സമൂഹത്തിനോട് ഒരു ബാധ്യതയുണ്ട്….
അല്ല അത് നിങ്ങളുടെ കടമയാണ്….
എന്ന്
ഒരു പഴയ
എസ് എഫ് ഐ ക്കാരൻ…

ശിരസ്സ് കുനിക്കാതെ,പതറാതെ ഉച്ചത്തിൽ വിളിക്കാം..
”നൂറു പൂക്കളെ നൂറ് നൂറ് പൂക്കളേ
ലാൽ സലാം സഖാക്കളെ ലാൽ സലാം ”

https://www.facebook.com/manishadofficial/photos/a.633184366781444/1932427006857167/?type=3&__xts__%5B0%5D=68.ARBxO7pc8geiTS32ycSx1pOlQfLuOZTe7khoY4VngckRZEmgLCa8TnJJCiJ_h_Mfq2qLj8KRXetFuLuLao1XWxzgU6g1p60PkqR2ZhuGPwWYJIT7oZqPpMpEE801w_MlNqINj82UskBKNL3M7uxD-zO1FkFwwG4kmywMG-BbZsYj90sNvpBJEgHRdy9a4bs1R20lS9zdZRHPs-SB6sqfNVEZYikvI_5LmNUOASlGldCWe0VFycftefYQGTRAU3pmEWmoU76mHJ7HH7VUcS1CvI0Z7W6BUkILshBj-YWuGpoMb2eNPlWOYOcUuh-G3NqxULKXAW41SqMauzBnN4zTbgc8QQ&__tn__=H-R

shortlink

Related Articles

Post Your Comments

Related Articles


Back to top button