Latest NewsSports

പ്രൊ കബഡി ലീഗ്:  ചമ്പ്യന്‍ന്മാരെ തകര്‍ത്ത് ഗുജറാത്ത് ഫോര്‍ച്യുണ്‍ ജയിന്റ്‌സ്

ബെംഗളൂരു: പ്രൊ-കബഡി ലീഗില്‍ നിവവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ് വിജയം നേടി. ബെംഗളൂരു ബുള്‍സിനെ (42-24) തകര്‍ത്താണ് ഗുജറാത്ത് ജയം നേടിയത്. അതേസമയം രണ്ടാമത്തെ മത്സരത്തില്‍ തമിഴ് തലൈവാസ് തെലുഗു ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 39-26.

ഏഴു പോയന്റ് നേടിയ സച്ചിന്‍, ആറു വീതം പോയന്റ് നേടിയ സുനില്‍ ജി.ബി. മോറെ എന്നിവരുടെ മികവിലാണ് ഗുജറാത്ത് ബെംഗുളൂരുവിനെ തകര്‍ത്തത്. ബെംഗളൂരുവിനായി പവന്‍ ഷെരാവത് എട്ടു പോയന്റ് നേടി.

ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയാണ് തെലുഗു ടൈറ്റന്‍സിന്റേത്. റൈഡര്‍ രാഹുല്‍ ചൗധരി, മന്‍ജിത് ചില്ലാര്‍, സിദ്ധാര്‍ഥ് ദേശായി എന്നിവരുടെ മികച്ച പ്രകടനമാണ് ടൈറ്റന്‍സിനെതിരെ തമിഴ് തലൈവാസിന് ജയം നേടിക്കൊടുത്തത്. റൈഡര്‍ രാഹുല്‍ ചൗധരി 12 പോയന്റ് നേടി. മന്‍ജിത് ചില്ലാര്‍ ആറ് പോയന്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button