Latest NewsSports

പ്രോ കബഡി ലീഗ്; വിജയക്കൊടി പാറിച്ച് ബംഗാള്‍, ഇഞ്ചോടിഞ്ചില്‍ ദബാംഗ് ഡല്‍ഹി

ഹൈദരാബാദ് : പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ലീഗ് മത്സരത്തില്‍ വിജയക്കൊടി പാറിച്ച് ബംഗാള്‍ വാരിയേഴ്‌സും ദബാംഗ് ഡല്‍ഹിയും. യുപി യോദ്ധയ്‌ക്കെതിരായ ഏകപക്ഷീയമായ മത്സരത്തില്‍ 48-17 എന്ന സ്‌കോറിനായിരുന്നു ബംഗാളിന്റെ വിജയം. ദബാംഗ് ഡല്‍ഹി 34-33 എന്ന സ്‌കോറിന് തെലുഗ് ടൈറ്റന്‍സിനേയും തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ടൈറ്റന്‍സ് ഏറ്റുവാങ്ങിയത്.

റെയ്ഡിലും പ്രതിരോധത്തിലും അവര്ബംഗാൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കളിത്തട്ടിൽ തിളങ്ങിയത് ഇസ്മയില്‍ നബിബക്ഷ്(10), മണീന്ദര്‍ സിങ്(9), ബല്‍ദേവ് സിങ്(7), കെ പ്രപഞ്ചന്‍(5) എന്നിവരാണ്. യുപി യോദ്ധയ്ക്കായി മോനു ഗോയാത് 6 പോയന്റ് നേടി. നിലവാരമില്ലാത്ത പ്രകടനമാണ് ടീമിന്റെ നാണംകെട്ട തോല്‍വിക്കിടയാക്കിയത്.

മറ്റൊരു മത്സരത്തില്‍ ആദ്യ ജയം തേടിയിറങ്ങിയ തെലുഗ് ടൈറ്റന്‍സിനെതിരെ ദബാംഗ് ഡല്‍ഹി അവസാന മിനിറ്റുകളില്‍ മുന്നില്‍ക്കയറുകയായിരുന്നു. വിജയികള്‍ക്കുവേണ്ടി നവീന്‍ കുമാര്‍ 14 പോയന്റ് നേടിയപ്പോള്‍ ചന്ദ്രന്‍ രഞ്ജിത്ത് 6 പോയന്റും നേടി. ടൈറ്റന്‍സിനുവേണ്ടി 18 പോയന്റ് നേടിയ സൂരജ് ദേശായിയുടെ പോരാട്ടം പാഴായി. സിദ്ധാര്‍ഥ് ദേശായി 8 പോയന്റും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button