Latest NewsSports

പ്രൊ കബഡി ലീഗില്‍ ഇന്ന് പോരാട്ടം നടക്കുന്നത് ഈ ടീമുകള്‍ തമ്മില്‍

ഹൈദരാബാദ്: പ്രൊ കബഡി ഏഴാം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലെ പരാജയത്തിനു ശേഷം തെലുങ്കു ടൈറ്റന്‍സ് ഇന്ന് ദബാംഗ് ഡല്‍ഹി കെ.സിയെ നേരിടും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

അതേസമയം ഡ്രീം 11 ടീമായ ദബാംഗ് ഡല്‍ഹി കെ.സി ആദ്യമായാണ് ഈ സീസണില്‍ കോര്‍ട്ടില്‍ ഇറങ്ങുന്നത്. ഈ സീസണിലെ ആദ്യ രണ്ട് കളികളില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ടൈറ്റന്‍സ് പരാജയപ്പെട്ടിരുന്നു. യു മുംബയ്ക്കെതിരെ 25-31 പോയന്റിനും തമിഴ് തലൈവാസിനെതിരെ ടര്‍ന്ന് 26-39 പോയിന്റിനുമാണ് തെലുഗു ടൈറ്റന്‍സ് പരാജയപ്പെട്ടത്.

തെലുങ്ക് ടൈറ്റന്‍സും ദബാംഗ് ഡല്‍ഹി കെസിയും തമ്മിലുള്ള ടോസ് രാത്രി 8.30 ന് നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button