Latest NewsKeralaIndia

ഉത്തരക്കടലാസില്‍ എഴുതുന്നതു പ്രേമലേഖനവും സിനിമാപ്പാട്ടും! ,പുറത്തുനിന്നും വരുന്ന ഒറിജിനല്‍ ഉത്തരങ്ങള്‍ തിരുകിക്കയറ്റും – ശിവരഞ്ജിതിന്റെ റാങ്കുകൾക്ക് പിന്നിൽ നിരവധി സംശയങ്ങൾ

ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും പാട്ടുകളുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരക്കടലാസ് കടത്താന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട് മറ്റൊരു പ്രതി പ്രണവിന് പരീക്ഷയെഴുതാന്‍ നല്‍കിയതെന്ന് കോളജ് അധികൃതര്‍. ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും പാട്ടുകളുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

എന്തെങ്കിലുമെഴുതി ഉത്തരക്കടലാസ് നല്‍കിയാല്‍ മതിയെന്ന ധാരണയിലാകും ഇത് ചെയ്തതെന്ന് പൊലീസ് കരുതുന്നു.പരീക്ഷ ഹാളില്‍ എഴുതിയ ഉത്തരക്കടലാസിന് പകരം വീട്ടിലുള്ളതില്‍ എഴുതി പിന്നീട് കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകി കയറ്റിയിട്ടുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു.ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും 16 ബണ്ടില്‍ ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്.

ഇത് സര്‍വകലാശാല കോളജിന് നല്‍കിയതാണെന്ന് നേരത്തെ യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരുന്നു.പരീക്ഷാ ഹാളില്‍ വെറുതേയിരിക്കുകയല്ലെന്നു തോന്നിക്കാന്‍ ശിവരഞ്ജിത്ത് ഉത്തരക്കടലാസില്‍ കുറിച്ചിരുന്നതു പ്രണയലേഖനവും സിനിമാപ്പാട്ടുകളുമായിരുന്നത്രേ. പരീക്ഷാസമയം അവസാനിക്കുമ്ബോഴേക്ക് ”ശരിക്കും” ഉത്തരമെഴുതിയ കടലാസുകള്‍ പുറത്തുനിന്നു വരും.

ഇവ ചേര്‍ത്താണ് ഉത്തരക്കടലാസ് ബുക്ക് പരീക്ഷാച്ചുമതലയുള്ള അധ്യാപകര്‍ക്കു നല്‍കിയിരുന്നതെന്നു പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കേരള സര്‍വകലാശാലയുടെ പരീക്ഷാക്കടലാസുകള്‍ ശിവരഞ്ജിത്ത് മോഷ്ടിച്ചെന്നും ദുരുപയോഗം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മണക്കാട് ശിവകൃപ വീട്ടില്‍ സൂക്ഷിച്ചെന്നും പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. 212801, 212802, 202024, 2022016, 495529, 359467, 320548, 495528, 495526 എന്നീ സീരിയല്‍ നമ്പറുകളിലുള്ള ഉത്തരക്കടലാസുകളും ഫേസിങ് ഷീറ്റ് ഇല്ലാത്ത ഏഴ് ഉത്തരക്കടലാസുകളുമാണു ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്തത്.

ഇവ യൂണിവേഴ്‌സിറ്റി കോളജിനു നല്‍കിയതാണെന്നു സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരക്കടലാസ് ക്രമക്കേട് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും ഉടനാരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button