Latest NewsKerala

ജിതിനയുടെ ജീവന്‍ അപകടത്തിലാണ്; അമ്മയുടെ കരച്ചില്‍ കേട്ട ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്

പതിമൂന്ന് വയസുകാരിയുടെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. ഷിനു ശ്യാമളന്‍. നാളെ ശസ്ത്രക്രിയയയ്ക്ക് വിധേയ ആകുന്ന ജിതിന എന്ന പെണ്‍കുട്ടിക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് ഡോക്ടര്‍ രംഗത്തെത്തിയത്. ജിതിനയുടെ തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകളില്‍ ഒന്നില്‍ വീക്കം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടുലക്ഷം രൂപയാണ് സര്‍ജറിക്ക് വേണ്ടത്. എല്ലാവരും സഹായിക്കണമെന്ന് ഡോക്ടര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാളെ(ആഗസ്റ്റ് ഒന്നാം തീയതി) സർജറിയാണ്. 32,500 രൂപ ഇതുവരെ(1.12 pm,31/7/2019) സമൂഹ മാധ്യമങ്ങൾ വഴി ലഭിച്ചു. അതു തികയില്ല.നാളത്തേക്ക് 2 ലക്ഷം രൂപ ആവശ്യമാണ്.

പതിമൂന്ന് വയസുള്ള ജിതിനയുടെ ജീവൻ അപകടത്തിലാണ്. രണ്ടു ദിവസമായുള്ള ഛർദിയും അതികഠിനമായ തലവേദനയോടുംകൂടി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ CT സ്കാൻ ചെയ്യുവാൻ നിർദ്ദേശിച്ചു. തുടർന്ന് തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകളിൽ ഒന്നിൽ വീക്കം സംഭവിച്ചതായി കണ്ടെത്തി(ICA ANEURYSM). അത് അതിവേഗം സര്ജറിയിലൂടെ ക്ലിപ്പ് ചെയ്യണ്ടതുണ്ട്.

അല്ലെങ്കിൽ അത് പൊട്ടി ബ്ലീഡിങ് ഉണ്ടായി കുട്ടിയുടെ ജീവന് തന്നെ അപകടമാകാം. പഠിക്കുവാൻ മിടുക്കിയാണ്. അച്ഛനും അമ്മയും കൂലിപ്പണിയാണ്. ഒരു അനിയത്തിയുണ്ട്.

തൃശൂർ ജൂബിലി മെഡിക്കൽ കോളേജിൽ ഐ.സി.യു വിൽ ചികിത്സയിലാണ്. ഓപ്പറേഷന് ഡോക്ടർ രണ്ടു ലക്ഷം രൂപയാകുമെന്ന് പറയുന്നു. ആ കുറിപ്പ് പോസ്റ്റിനോടൊപ്പം ചേർക്കുന്നു.

മോളെ നമുക്ക് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വരണം. കുട്ടിയുടെ അമ്മയും അമ്മാവനും എന്നെ വിളിച്ചു ഒരുപാട് കരഞ്ഞു. അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ എന്റെ മകളെയാണ് എനിക്ക് ഓർമ്മ വന്നത്. ജൂബിലി പോയി അവരുടെ അവസ്ഥ കണ്ടപ്പോൾ വിഷമിക്കേണ്ട എന്ന് ആശ്വസിപ്പിച്ചു ഞാൻ ഇറങ്ങി. അമ്മയുടെ കരച്ചിൽ മറക്കുവാൻ സാധിക്കുന്നില്ല.

സന്മനസ്സുള്ളവർ എന്നോടൊപ്പം ഈ മോളെ സഹായിക്കുക. Share please.

13 yr Jithina from thrissur currently in ICU at Jubilee medical college thrissur.Her ICA aneurysm need urgent head surgery for clipping of aneurysm or else she may bleed into head n have life threatening situation.pls help her.

Account no – 33056464758
Account name : jithina v c and santha
I F S C – SBINOOO2237
Bank – state bank of india
Mankara branch

Post date :30/7/2019

ഡോ. ഷിനു ശ്യാമളൻ

https://www.facebook.com/Shinuz/posts/10217176718668043

shortlink

Related Articles

Post Your Comments

Related Articles


Back to top button