Latest NewsIndia

“ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റേത് ശരിയായ തീരുമാനം”;- ജമ്മു കശ്മീരിലെ മഹാരാജാവിന്റെ മകൻ കോൺഗ്രസ് നേതാവ് പറഞ്ഞു; മുഖത്ത് അടി കിട്ടിയതുപോലെ ഹൈക്കമാൻഡ്

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റേത് ശരിയായ തീരുമാനമെന്ന് ജമ്മു കശ്മീരിലെ മഹാരാജാവിന്റെ മകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കരൺ സിംഗ് പറഞ്ഞു. ഇതോടെ മുഖത്ത് അടികിട്ടിയതുപോലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

മോദി സർക്കാരിനെ പിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജനാർദൻ ദ്വിവേദി, ദീപീന്ദർ ഹൂഡ എന്നിവർ മുമ്പ് രംഗത്ത് വന്നിരുന്നു.

ALSO READ: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : ആഘോഷപരിപാടി സംഘടിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനു മർദ്ദനം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പാർലമെൻറ് പിന്തുണച്ചുകഴിഞ്ഞു. ജമ്മു കശ്മീർ ഉൾപ്പെടുന്ന മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണ മോദി സർക്കാരിനുണ്ട്. കരൺ സിംഗ് വ്യക്തമാക്കി. ഈ തീരുമാനത്തിലൂടെ കാശ്മീരിന് നിരവധി നേട്ടങ്ങളാണ് കൈവരുന്നത്.

ALSO READ: മോദി പ്രശംസിച്ച  ലഡാക് എംപിക്ക് എഫ്ബിയില്‍ ഫ്രണ്ട് റിക്വസ്റ്റ് പ്രവാഹം

കരൺ സിംഗ് ആർട്ടിക്കിൾ 35 എയിലെ സ്ത്രീകൾക്കെതിരായ അനീതിയും വെളിപ്പെടുത്തി. ആർട്ടിക്കിൾ 35 ദളിത് വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിച്ച തീരുമാനവും അഭിനന്ദനാർഹമാണ്. ഇതുവഴി ലഡാക്ക് ജനതയ്ക്കും നേട്ടങ്ങൾ ഉണ്ടാകും. കരൺ സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button