Latest NewsNewsIndia

കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം: സൈന്യം കശ്മീര്‍ വിടണം

കൊല്ലം•ഇന്ത്യന്‍ സൈന്യം കശ്മീര്‍ വിടണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്‌ആപ്പ് നമ്പരിലേക്കാണ് സന്ദേശം എത്തിയത്. പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82 ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പരില്‍ നിന്നാണ് സന്ദേശം വന്നത്. ചൊവ്വാഴ്ച രാത്രി 10.45നാണ്ഹിന്ദി, ഉറുദു ഭാഷകളില്‍ തയ്യാറാക്കിയ സന്ദേശം എത്തിയത്. ജമ്മു കശ്മീരില്‍ നിന്ന് സൈന്യം മാറണമെന്നുള്ളതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം.

ALSO READ: ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിയുമോ? പിന്നീട് പാക്കിസ്ഥാനിൽ സംഭവിച്ചത് ഒരു ശബ്ദ വിസ്ഫോടനം; മുൻ പ്രതിരോധ മന്ത്രിയുടെ ഓർമ്മകൾ

കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെ എന്നുംപാകിസ്താനില്‍ നിന്നെത്തിയ സന്ദേശത്തില്‍ പറയുന്നു. ദുരന്തനിവാരണ സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button