Latest NewsIndia

മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ അറസ്റ്റ് : എല്ലാവരേയും ഞെട്ടിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം

മുംബൈ : ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ അറസ്റ്റ് സംബന്ധിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം എല്ലാവരേയും അമ്പരപ്പിച്ചു. ചിദംബരം അറസ്റ്റിലായത് ‘നല്ല വാര്‍ത്ത’ എന്നാണ് കേസില്‍ മാപ്പു സാക്ഷിയായ അവര്‍ പ്രതികരിചച്ചത്. വ്യാഴാഴ്ച മുംബൈ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇന്ദ്രാണിയുടെ പ്രതികരണം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഇപ്പോള്‍ മുംബൈയിലെ ബൈക്കുള ജയിലില്‍ വിചാരണത്തടവില്‍ കഴിയുകയാണ്.

Read Also : സിബിഐയുടെ ആ 20 തീപ്പൊരി ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിദംബരം എന്ന ആ വലിയ മരം വീണു : ആ ചോദ്യങ്ങള്‍ ഇതാ

അഴിമതി കേസില്‍ ഇക്കഴിഞ്ഞ 21നാണ് ചിദംബരം അറസ്റ്റിലായത്. ഈ മാസം 30 വരെ അദ്ദേഹം സിബിഐ കസ്റ്റഡിയിലാണ്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പി. ചിദംബരത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ തെളിവുണ്ടെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

Read Also : തനിയ്ക്ക് ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ല : കേസ് രാഷ്ട്രീയപ്രേരിതം : ചോദ്യം ചെയ്യലിനിടെ ചിദംബരം വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ

2007-ല്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും ചേര്‍ന്നു സ്ഥാപിച്ചതാണ് ഐഎന്‍എക്‌സ് മീഡിയ, ഐഎന്‍എക്‌സ് ന്യൂസ് എന്നീ സ്ഥാപനങ്ങള്‍. പിന്നീട് ഇവയുടെ പേര് 9 എക്‌സ് മീഡിയ എന്നാക്കി. പിന്നീട് ചില പ്രാദേശിക ഭാഷകളില്‍ ചാനലുകള്‍ തുടങ്ങാനും അതിന് വിദേശനിക്ഷേപം സ്വീകരിക്കാനും കമ്പനി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദേശത്തെ ചില കനവ്പനികളില്‍ നിന്ന് 4.62 കോടി രൂപ സ്വീകരിക്കാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി തേടി.

തുടര്‍ന്ന് ഇവര്‍ വിദേശത്തു നിന്ന് 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതു സംബന്ധിച്ച് എഫ്‌ഐപിബി, ഐഎന്‍എക്‌സ് മീഡിയയോട് വിശദീകരണം തേടി. കമ്പനി സിഇഒ ഇന്ദ്രാണി മുഖര്‍ജി അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു. കാര്‍ത്തിയുടെ ചെസ് മാനേജ്‌മെന്റ് സര്‍വീസ് എന്ന സ്ഥാപനമാണ് ഇതിന് മുന്‍കയ്യെടുത്തത്. എഫ്ഐപിബിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡൗണ്‍ സ്ട്രീം നിക്ഷേപത്തിന് പുതിയ അപേക്ഷ നല്‍കാന്‍ കാര്‍ത്തി നിര്‍ദേശിച്ചു. 2010ല്‍ ആദ്യം ഇന്ദ്രാണിയും പിന്നാലെ പീറ്ററും ഈ സ്ഥാപനത്തിലെ ഉടമസ്ഥാവകാശം വിറ്റു. 4.62 കോടി രൂപയുടെ കൂടെ 305 കോടി രൂപ കൂടി അനുവാദമില്ലാതെ കൊണ്ടുവന്നത് ഒത്തുതീര്‍ക്കാന്‍ കാര്‍ത്തി 10 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടു എന്നാണ് അവര്‍ പറഞ്ഞത്. 2008 ല്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടുവെന്നും കാര്‍ത്തിയെ സഹായിക്കാന്‍ ചിദംബരം ആവശ്യപ്പെട്ടുവെന്നും ഇന്ദ്രാണി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button