Latest NewsUAE

കടുത്ത ചൂടിൽ ബഹ്‌റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം പിൻവലിച്ചു

മനാമ: കടുത്ത ചൂടിനെത്തുടർന്ന് ബഹ്‌റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് തൊഴില്‍ നിയന്ത്രണ സംവിധാനത്തോട് വളരെ മികച്ച പ്രതികരണമാണ് ഈ വര്‍ഷം ലഭിച്ചതെന്ന് തൊഴില്‍കാര്യമന്ത്രി ജമീല്‍ ഹുമൈദാന്‍ വെളിപ്പെടുത്തി.

ALSO READ: ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് : പ്രവാസിക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ

ഈ വര്‍ഷം നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇത്തവണ, ആകെ 11,235 പരിശോധനകളാണ് നടത്തിയത്. ഈ വര്‍ഷം 99.5 ശതമാനം വിജയമെന്ന് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.

ALSO READ: ഹോങ്കോംഗ് കത്തുന്നു : പ്രക്ഷോഭം തെരുവില്‍ : പൊതുഗതാഗത സംവിധാനം തടഞ്ഞു

തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം തൊഴിലാളിയും തൊഴിലുടമയും മനസ്സിലാക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. കൂടാതെ നിയമലംഘനത്തിന് മന്ത്രാലയം ഈടാക്കുന്നത് വന്‍ പിഴയാണെന്നതും കാരണമാണ്. എന്നാല്‍ 56 സ്ഥാപനങ്ങള്‍ മാത്രമാണ് നിയമലംഘനം നടത്തിയതായി കണ്ടെത്താനായത്. ഇതില്‍ 148 തൊഴിലാളികള്‍ മാത്രമാണ് നിരോധിച്ച സമയത്ത് ജോലി ചെയ്തതായി കണ്ടെത്തിയത്. ഇതിലേറെയും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button