OnamLatest NewsNewsFestivals

ഓണത്തെ വരവേറ്റ് മലയാളനാട്

ഓണം… നന്മയുടെയും സമ്പദ്‌സമൃദ്ധിയുടെയും ഉത്സവമാണ്. കള്ളവും ചതിയുമില്ലാത്ത ഒരു മാവേലി നാടിന്റെ ഓര്‍മ്മപ്പെടുത്തല്‍. അത്തം മുതല്‍ പത്ത് ദിവസത്തെ കാത്തിരിപ്പിന്റെയും ഒരുക്കങ്ങളുടെയും പരിപൂര്‍ണതയാണ് ഓണനാളില്‍ കാണാനാവുക. പൂക്കളമിട്ട് സദ്യയൊരുക്കി മാവേലി മന്നനെ കാത്തിരിക്കുന്ന ആ നല്ലനാളുകള്‍ മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഒരു ഓര്‍മ്മയാണ്.

ALSO READ: തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരക്കുമ്പോള്‍ വീണ്ടും ഒരു മഹാപ്രളയത്തെ അതിജീവിച്ച കരുത്തോടെയാണ് മലയാളി ഈ വര്‍ഷവും ഓണം ആഘോഷിക്കുന്നത്. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും മണ്‍മറഞ്ഞു തുടങ്ങി, ഓണപ്പാട്ടും തുമ്പിതുള്ളലുമെല്ലാം മുത്തശ്ശിക്കഥകളില്‍ മാത്രം ഒതുങ്ങി, എങ്കിലും ആഘോഷത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.

അതേസമയം, ഇത്തവണ വെയിലും മഴയും ഇടകടലര്‍ന്നാവും ഓണം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇടവിട്ട് മഴ പെയ്യും. അതേസമയം അതിശക്തമായ മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button