KeralaLatest NewsNews

കൊച്ചി കോര്‍പ്പറേഷന്‍ മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

എറണാകുളം : കൊച്ചി കോര്‍പ്പറേഷന്‍ മേയ‌ർ സൗമിനി ജെയിനിനെതിരായി ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 33 വോട്ടുകള്‍ മാത്രമാണ് സൗമിനി ജെയിനെതിരെ രേഖപ്പെടുത്തിയത്. 74 അംഗ കൗൺസിലിൽ 38 പേരുടെ ഭൂരിപക്ഷം ആണ് യുഡിഎഫിനുള്ളത്. 38 യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തെ രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കഴിഞ്ഞ നാലുവർഷത്തെ മേയർ സൗമിനി ജെയിന്റെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

Also read : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് കണ്ണില്‍ ചോരയില്ലാത്ത നടപടി : കോടിയേരി ബാലകൃഷ്ണന്‍

അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ യുഡിഎഫ് അംഗങ്ങൾക്ക് നന്ദിയെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. തനിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വസ്തുതകൾ മനസിലാക്കാതെയാണ് അവിശ്വാസം കൊണ്ടുവന്നത്. വികസന പദ്ധതികൾ പലതും പുരോഗമിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button