Latest NewsFootballNews

പ്രീമിയർ ലീഗ്: സീസണിലെ രണ്ടാം ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടൻ: പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ജയം കരസ്ഥമാക്കി.തകർപ്പൻ ജയത്തോടെ ചെൽസിയും പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ പോയിന്റ് ഉയർത്തി.

ALSO READ: മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനവും വേദിയാകുന്നു

എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോല്‍പിച്ചത്. എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ ഏക ഗോള്‍. മറ്റൊരു മത്സരത്തില്‍ താമി അബ്രഹാമിന്‍റെ ഹാട്രിക്കില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ ചെല്‍സി തുരത്തി .34, 41, 55 മിനി റ്റുകളിലാണ് താമി ഗോൾ നേടിയത് .ഇതിനിടെ 69-ാം മിനുറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയും താമി ടീമിനെ ഞെട്ടിച്ചു .നീലപ്പടക്കുവേണ്ടി ടൊമോരിയും(31) മൗണ്ടുമാണ്(90+6) മറ്റ് ഗോളുകള്‍ നേടിയത്.

ALSO READ: കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ലീഡുയര്‍ത്തിയത്. ആദ്യപകുതിക്കു മുന്നേ 2-1ന് ലിവര്‍പൂള്‍ ലീഡു തിരിച്ചുപിടിച്ചു. 85-ാം മിനീറ്റില്‍ പാട്രിക്കിലൂടെയായിരുന്നു വോള്‍വ്‌സിന്‍റെ സ്വന്തം ഗോള്‍ പിറന്നത്.ജയത്തോടെ എട്ട് പോയിന്‍റുമായി ചെല്‍സി ആറാം സ്ഥാനത്താണ്. ആന്‍ഫീല്‍ഡില്‍ ആദ്യ പകുതിയില്‍ ഏഴാം മിനുറ്റില്‍ ജെട്രോ വില്യംസിലൂടെ ന്യൂകാസിലാണ് ആദ്യം മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button