Latest NewsNewsIndia

ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തി വളർച്ചാ നിരക്ക് താഴ്ന്നത് അപ്രതീക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. അഞ്ചു ശതമാനമായാണ് നിരക്ക് കുറഞ്ഞത്.

ALSO READ: മാധ്യമ പ്രവർത്തകർക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ച് പൊലീസ്

രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.

ALSO READ: മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്

നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 5.8 ശതമാനം വളർച്ചയാണ് ആർബിഐ പ്റതീക്ഷിച്ചിരുന്നത്. ഭൂരിഭാഗം ആളുകളും പ്റതീക്ഷിച്ചിരുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 5.5 ശതമാനത്തിലും താഴേക്ക് പോകില്ല എന്നാണ്. എന്നാൽ അഞ്ചുശതമാനം അത്ഭുതപ്പെടുത്തിയെന്ന് ശക്തികാന്താ ദാസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button