KeralaLatest NewsNews

തിരുപ്പതി ലഡുവില്‍ ഇനി കൊല്ലത്തെ കശുവണ്ടി പരിപ്പും

തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡുവില്‍ ഇനി കൊല്ലത്തെ കശുവണ്ടി പരിപ്പും ഉണ്ടാകും. ഇതിനായി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാന്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായി. പ്രതിവര്‍ഷം ഏകദേശം 1000 ടണ്‍ കശുവണ്ടി പരിപ്പ് കൊല്ലത്ത് നിന്ന് വാങ്ങാനാണ് പദ്ധതി. മാസം തോറും 90 ടണ്‍ കശുവണ്ടി പരിപ്പെങ്കിലും ഇതിനായി വേണ്ടിവരും. വര്‍ഷത്തില്‍ ഏകദേശം 1000 ടണ്‍ കശുവണ്ടി പരിപ്പ് തിരുപ്പതിയിലേക്ക് കയറ്റി അയക്കാമെന്നാണ് കരുതുന്നത്. ദിവസേന നാല് ലക്ഷത്തോളം ലഡുവാണ് തിരുപ്പതി ക്ഷേത്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. ക്യാഷൂ ബോര്‍ഡാണ് പുതിയ കരാര്‍ നടപടിക്ക് പിന്നില്‍. കിലോയ്ക്ക് 669 രൂപ നിരക്കില്‍ കശുവണ്ടി പരിപ്പ് കയറ്റി അയക്കാനാണ് തീരുമാനം.

Read also: ഓൺലൈൻ ഇടപാടുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ തട്ടിപ്പ് നടത്താതിരിക്കാൻ നിയന്ത്രണങ്ങൾ വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button