Latest NewsNewsSaudi Arabia

സൗദിയില്‍ കനത്ത മഴ തുടരുന്നു; മുന്നറിയിപ്പ്

മക്ക: സൗദിയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി. മസ്‍ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്‍രിബ്, ഇഷാഅ് നമസ്‍കാരങ്ങള്‍ ഒരുമിച്ചാണ് നമസ്‍കരിച്ചത്. കനത്ത മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കൂടാതെ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരപരിധി പാലിക്കണമെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button