USALatest NewsNews

അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍: അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല ഇടിഞ്ഞതായി ശാസ്ത്രലോകം. എന്നാൽ ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോർട്ട്. അന്റാര്‍ട്ടിക്കയിലെ അമേരി മഞ്ഞുതിട്ടയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. സെപ്തംബര്‍ 24, 25 ദിവസങ്ങളിലായാണ് മഞ്ഞുമല ഇടിഞ്ഞ് വീണതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

അമേരിക്കയിലെയും യൂറോപ്പിലെയും സാറ്റ്‌ലൈറ്റുകള്‍ ഉപയോഗിച്ചാണ് മഞ്ഞുമല ഇടിഞ്ഞ് വീണ വിവരം കണ്ടെത്തിയത്. മഞ്ഞ് വീഴ്ച്ച കാരണം വിസ്തീര്‍ണം കൂടുന്ന മഞ്ഞുമലകള്‍ പൂര്‍വസ്ഥിതി പ്രാപിക്കാനായി ചില ഭാഗങ്ങള്‍ അടര്‍ന്നു പോകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രതിഭാസമാണിതെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം. 610 ചതുരശ്ര മൈല്‍ (1582 ചതുരശ്ര കി. മീ) വലിപ്പമുള്ള മഞ്ഞുമലയാണ് അടര്‍ന്ന് വീണത്. 210 മീറ്റര്‍ കനമുള്ള മഞ്ഞു പാളിയില്‍ 31500 കോടി ടണ്‍ ഐസുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഹെലന്‍ അമാന്‍ഡ ഫ്രിക്കര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button