Latest NewsNewsIndiaFestivals

ദീപാവലിക്കൊരുങ്ങി നാടും നഗരവും; മണ്‍ചിരാതുകളും മധുരപലഹാരങ്ങളുമായി വിപണി സജീവം

ബെംഗളൂരു: ദീപാവലിയെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി. ശക്തമായ മഴ വിപണിക്ക് നേരിയ കോട്ടമുണ്ടാക്കിയെങ്കിലും വരുംദിവസങ്ങളില്‍ ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. നഗരത്തിലെ കടകളില്‍ മണ്‍ചിരാതുകള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കും ആവശ്യക്കാരേറെയാണ്. എന്നാല്‍ പടക്ക വിപണിയെ മഴ സാരമായി ബാധിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയില്‍ താല്‍ക്കാലിക പടക്ക കടകളില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും വില്‍പന സജീവമായിട്ടില്ല.

ALSO READ: ‘സ്‌നേഹത്തിന് മുന്നില്‍ ഏത് അക്രമിയും പതറും’; തോക്കുമായെത്തിയ വിദ്യാര്‍ത്ഥിയെ ആലിംഗനത്തിലൂടെ കീഴടക്കി ഫുട്‌ബോള്‍ കോച്ച്- വീഡിയോ വൈറല്‍

അതേസമയം ദീപാവലി പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍ ഔട്ട് ലെറ്റുകള്‍ വിപണി കീഴടക്കാന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വീടുകളില്‍ ദീപക്കാഴ്ച ഒരുക്കാനുള്ള മണ്‍ചിരാതുകളുടെ കച്ചവടം സജീവമായി. നാവില്‍ കൊതിയൂറും രുചികളുമായുള്ള മധുരപലഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയാണ് ബേക്കറികളില്‍ വില്‍പനയ്ക്കായി എത്തിച്ചിരിക്കുന്നത്.

ALSO READ: ‘ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും, ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമായതെന്നും ജോയ് മാത്യു

എന്നാല്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് കടകള്‍ക്ക് മുന്നിലെ അലങ്കാരങ്ങള്‍ ഒഴിവാക്കി പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. വന്‍വിലക്കിഴിവുമായി ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചപ്പോള്‍ പരമ്പരാഗത കച്ചവടക്കാര്‍ക്ക് ഏറെ തിരിച്ചടി നേരിട്ടിരുന്നു. ഇലക്ട്രോണിക്‌സ്, മൊബൈല്‍, വസ്ത്ര വ്യാപാരികള്‍ക്കാണ് ഏറെ നഷ്ടം നേരിടേണ്ടി വന്നത്.
നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യാപാരികളെ തകര്‍ത്തതിന് പിന്നാലെ ഇ-കൊമേഴ്‌സ് കമ്പനികളുടെ കടന്നുകയറ്റം ഇരട്ടി ആഘാതമാണ് ഉണ്ടാക്കിയതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button