Latest NewsNewsIndia

ജമ്മു കശ്മീരില്‍ ട്രക്ക് കത്തിച്ചു; ഡ്രൈവര്‍മാരെ തീവ്രവാദികൾ കൊലപ്പെടുത്തി

ശ്രീനഗര്‍: തീവ്രവാദികൾ ജമ്മു കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ ഷോപിയാനില്‍ ആണ് സംഭവം. ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ശേഷം അവർ ഓടിച്ചിരുന്ന ട്രക്കുകൾ ഭീകരർ കത്തിച്ചു. ആപ്പിള്‍ കൊണ്ടുപോകാന്‍ പഞ്ചാബില്‍ നിന്നെത്തിയ ട്രക്കുകളുടെ ഡ്രൈവര്‍മാരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

ALSO READ: പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ പുതിയ നീക്കവുമായി സോണിയ ഗാന്ധി

വ്യാഴാഴ്ച വൈകിട്ടായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ഡ്രൈവര്‍ക്ക് പരിക്കേറ്റു. രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ ട്രക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തി.

ALSO READ: കേരളത്തില്‍ അതിതീവ്ര മിന്നലുകള്‍ : കിലോമീറ്ററുകളോളം നീളുന്ന മിന്നല്‍ചാലകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് സുരക്ഷിതമാക്കുന്നതിന് ഈ മാര്‍ഗങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button