Latest NewsNewsIndia

മദ്യവില കുറയ്ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മദ്യ വില വീണ്ടും കുറയ്ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. മദ്യത്തിന് വന്‍ വിലക്കുറവുണ്ടാക്കുന്ന പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് എക്‌സൈസ് പോളിസി പൊളിച്ചടുക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്താന്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം നടപ്പായാല്‍ രാജ്യത്ത് ഏറ്റവും വിലക്കുറവില്‍ മദ്യം ലഭ്യമാകുക ഡല്‍ഹിയിലായിരിക്കും.

ALSO READ: വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്‍

മദ്യപാനികളുടെ ഇഷ്ട ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്‌ക്കൊക്കെ ഇതോടെ ഇരുപത്തിയഞ്ച് ശതമാനത്തോളം വിലകുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍സംസ്ഥാനങ്ങളിലെ മദ്യ വില്‍പ്പനയുമായി വലിയ വ്യത്യാസമുണ്ടായാല്‍ അത് ഡല്‍ഹിയിലെ മദ്യവില്‍പ്പന ഉയര്‍ത്തുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍. എക്‌സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയില്‍ മാറ്റം വരുന്ന പരിഷ്‌കാരങ്ങളാണ് ലക്ഷ്യമിടുന്നതെന്നതെന്നാണ് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിദേശ മദ്യത്തിന് വില വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണം ഇത്തരം നികുതികളാണ്. എന്നാല്‍ ഇതില്‍ വ്യത്യാസം ഉണ്ടാകുന്നതോടെ മദ്യവിലയില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ മദ്യം ലഭ്യമാകും.

ALSO READ:ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായാനെ! ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലും എത്തുമായിരുന്നു

പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാകുന്നതോടെ അബ്‌സല്യൂട്ട് വോഡ്ക ഫുള്‍ 1400 രൂപയ്ക്ക് കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നിലവില്‍ 1800 രൂപയാണ് ഇതിന്റെ വില. ഷിവാസ് റീഗലിന്റെ വില 3850 ല്‍ നിന്ന് 2800 യിലേക്ക് വരെ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button