Latest NewsKeralaIndia

വാളയാര്‍ കേസില്‍ അപ്പീല്‍ നല്‍കും, പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനം; മുഖം രക്ഷിക്കാൻ സര്‍ക്കാര്‍

അനുഭവ സമ്പത്തുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചു.കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും.

തിരുവനന്തപുരം: വാളയാര്‍ കേസില്‍ തിരുത്തല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഴുവന്‍ പ്രതികളെയും വിട്ടയച്ച പോക്‌സോ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനിച്ചു. പകരം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചു.കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും.

പുനര്‍വിചാരണ നടത്താന്‍ നിയമപരമായ എല്ലാ സാധ്യതയും തേടും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലും കേസ് നടത്തിപ്പിലും സംഭവിച്ച വീഴ്ചകള്‍ വന്‍ വിവാദമായിരിക്കെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി. കേസില്‍ അപ്പീല്‍ നല്‍കുന്നതിനും തുടരന്വേഷണത്തിനും നിയമതടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കി.

വാളയാര്‍ സംഭവം: കാട്ടാള ഭരണത്തിനെതിരെ പൊതുസമൂഹം അടിയന്തരമായി രംഗത്തിറങ്ങണമെന്ന് കവി പി നാരായണക്കുറുപ്പ്

കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യൂഷന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ഡി.ജി.പി വിമര്‍ശിച്ചു.കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയും കഴിഞ്ഞ ദിവസം പ്രക്ഷുബ്ദമായിരുന്നു.

തുടര്‍ന്ന് സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.2017 ജനുവരി 13ന് പതിമുന്ന് വയസുകാരിയായ മൂത്ത കുട്ടിയെയും മാര്‍ച്ച്‌ നാലിന് ഒന്‍പത് വയസുകാരിയെയും അട്ടപ്പള്ളത്തെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് കുട്ടികളും പീഡനത്തിരയായതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. കുട്ടികളെക്കാള്‍ ഉയരത്തിലുള്ള തൂങ്ങി മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയുമായിരുന്നു.

കേരളപ്പിറവി ദിനത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍

ലൈംഗിക പീഡനവും കൊലപാതക സാധ്യതയും വ്യക്തമായിട്ടും പോലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന വിചിത്രമായ കണ്ടെത്തലാണ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് പോലീസ് നടത്തിയത്. കേസില്‍ പ്രതിളായിരുന്ന വി.മധു, ഷിബു, എം.മധു എന്നിവരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button