Latest NewsNewsHockey

ഒളിമ്പിക്‌സ് ഹോക്കി യോഗ്യതാ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് മിന്നുന്ന ജയം

ഭുവനേശ്വര്‍: ഒളിമ്പിക്‌സ് ഹോക്കി യോഗ്യത പോരാട്ടത്തിൽ അമേരിക്കക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് 5-1ന്റെ ഉശിരന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കയെ ഇന്ത്യന്‍ നിര നിഷ്പ്രഭമാക്കിയത്. രണ്ടു മത്സരങ്ങള്‍ വീതം കളിക്കുന്ന യോഗ്യതാ റൗണ്ടില്‍ അടുത്തമത്സരം ശനിയാഴ്ച നടക്കും. ആതിഥേയരായ ഇന്ത്യ കളിയുടെ 29-ാം മിനിറ്റില്‍ ലീഡ് നേടി. ആദ്യ ഗോള്‍ നേടിയത് ലിലീമാ മിന്‍സാണ്. രണ്ടാം പാദത്തിലെ 40-ാം മിനിറ്റില്‍ ഇന്ത്യക്കായി ശര്‍മിളാ ദേവി രണ്ടാം ഗോളും സ്വന്തമാക്കി. രണ്ടുമിനിറ്റിനകം പെനാല്‍റ്റി കോര്‍ണര്‍ എടുത്ത റാണി റാംപാലില്‍ നിന്ന് ഗുര്‍ജിത് മൂന്നാം ഗോള്‍ നേടി.

അമേരിക്കയെ നോക്കുകുത്തിയാക്കി മൂന്നാം പാദത്തില്‍ 46-ാം മിനിറ്റില്‍ സലീമാ ടീറ്റേ ഇന്ത്യക്കായി നാലാം ഗോള്‍ വലയിലാക്കി.

ALSO READ: സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം

51-ാം മിനിറ്റില്‍ ഗുര്‍ജിത്ത് പെനാല്‍റ്റി മുതലാക്കിയതോടെ ഇന്ത്യ 5-0 മെന്ന അപരാജിത നിലയിലെത്തി. അവസാനനിമിഷങ്ങളില്‍ പൊരുതിക്കയറിയ അമേരിക്കയ്ക്ക് കിട്ടിയ പെനാല്‍റ്റി ആശ്വാസ ഗോളും നേടിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button