Latest NewsKauthuka Kazhchakal

വൈറലായി കുഞ്ഞുവാവയുടെ ക്യൂട്ട് പുഞ്ചിരി; പിന്നില്‍ വേദന നിറഞ്ഞ കഥ- വീഡിയോ കാണാം

ന്യൂയോര്‍ക്ക്: നമുക്ക് സുന്ദരവും മനോഹരവുമായി തോന്നുന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ഏറെ വേദനകള്‍ നിറഞ്ഞ ഒട്ടേറെ കഥകള്‍ ഉണ്ടാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഒരു കുഞ്ഞുവാവയുടെ ദൃശ്യങ്ങാണ്. വളരെ മനോഹരമായ ഈ വീഡിയോയ്ക്ക് പിന്നില്‍ പക്ഷേ ഏറെ വേദന നിറഞ്ഞൊരു കഥയുണ്ട്.

ഗ്രേറ്റര്‍ സിന്‍സിനാറ്റിയിലെ ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷനാണ് ഈ കുഞ്ഞ് മനോഹരമായി പുഞ്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഓരോ 750 കുട്ടികള്‍ ജനിക്കുമ്പോഴും അതില്‍ ഒരു കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നതെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ALSO READ: ‘ഈ ശരീരം എങ്ങനെയും വഴങ്ങും’; അമ്പരപ്പിക്കുന്ന പ്രകടനവുമായി പെണ്‍കുട്ടി- വീഡിയോ

https://www.facebook.com/dsadoption/videos/1570572669740255/

ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന്‍ ഇത്തരം അവസ്ഥയില്‍പ്പെടുന്ന കുഞ്ഞുങ്ങള്‍ക്കാവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ചെയ്ത് കൊടുക്കാറുണ്ട്. അതേസമയം ഈ കുഞ്ഞുവാവയ്ക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. ബേബി എച്ച് എന്ന് വിളിക്കുന്ന കുഞ്ഞിനെ എന്‍.ഡി.എസ്.എ.എന്‍ സംഘടന മുഖേനയാണ് ദത്തെടുത്തത്. എന്നാല്‍ ബേബി എച്ചിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ടേകാല്‍ കോടിയോളം പേരാണ് ഈ കുഞ്ഞിന്റെ വീഡിയോ കണ്ടിരിക്കുന്നത്.

ALSO READ: നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുന്ന കാര്‍; ഞെട്ടിക്കുന്ന അപകട വീഡിയോ പുറത്ത്
ഡൗണ്‍ സിന്‍ഡ്രോം ഒരു ക്രോമോസോം വ്യതിയാനമാണ്. സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉണ്ടാകുമ്പോള്‍ ഇവരില്‍ 47 എണ്ണമായിരിക്കും ഉണ്ടായിരിക്കുക. 21-ാമത്തെ ക്രോമോസോം 2 എണ്ണം വേണ്ടതിനു പകരം ഇവരില്‍ 3 എണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമോസോം അധികമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button