Latest NewsNewsSports

സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തിയില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളി ക്രിക്കറ്റ് ആരാധകര്‍

തിരുവനന്തപുരം: ബംഗ്ലാദേശിന് എതിരായ ടി- 20 പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളിയായ സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി മലയാളി ക്രിക്കറ്റ് ആരാധകര്‍. തുടര്‍ച്ചയായി വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും പരാജയമായ ഋഷഭ് പന്തിനെയാണ് സഞ്ജുവിന് പകരം ടീമില്‍ ഇടം പിടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്‌ബുക്ക് പേജില്‍ പോയി പൊങ്കാലയിട്ടാണ് മലയാളികൾ തങ്ങളുടെ രോഷം തീർക്കുന്നത്. മലയാളികള്‍ ഇന്ത്യക്കാരല്ലേ എന്നും സഞ്ജുവിനെ എന്തുകൊണ്ടു തഴഞ്ഞു എന്നുമുള്ള ചോദ്യമാണ് കമന്റ് ബോക്‌സുകളില്‍ നിറയുന്നത്.ഈ പൊങ്കാല ഒരു ജനത മുഴുവന്‍ സഞ്ജുവിന് വേണ്ടി കാത്തിരുപ്പുണ്ട് എന്നറിയിക്കാന്‍ വേണ്ടിയാണെന്നും കമന്റുകൾ വരുന്നുണ്ട്.

Read also: ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ; സഞ്ജു ഇത്തവണയും ടീമിൽ ഇല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button