Latest NewsKeralaNews

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ

പയ്യന്നൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ. ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ്‌ദാന ചടങ്ങില്‍ പങ്കെടുക്കാൻ ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ദേഹം എത്തുന്നത്. വൈകുന്നേരം 4.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയിലെത്തും. ബുധനാഴ്ച രാവിലെ എട്ടിന് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 10.15-ന് മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരെയും കണ്ടശേഷം അദ്ദേഹം 11.35-ന് ഡല്‍ഹിയിലേക്ക് തിരികെ പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button