Latest NewsKeralaNews

മൂന്നുവര്‍ഷം മുന്‍പ് ഗുണ്ടാ ഗ്യാങ് വാറില്‍ കൊല്ലപ്പെട്ട കൊള്ളത്തലവന്‍ കറുപ്പുസ്വാമി മൂന്നു സംസ്ഥാനങ്ങളിലെ പൊലീസിനു വീണ്ടും തലവേദനയാകുന്നു

തൃശൂര്‍ : മണ്ണുത്തി മുല്ലക്കരയില്‍ ഹോമിയോ ഡോക്ടറെയും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവത്തോടെ പൊലീസിന് വീണ്ടും തലവേദനായി മൂന്ന് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കറുപ്പ് സ്വാമി. ഹോമിയോ ഡോക്ടറെയും കുടുംബത്തെയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ സംഘത്തില്‍ നിന്നു ലഭിച്ച ഡ്രൈവിങ് ലൈസന്‍സാണ് ഇപ്പോള്‍ പൊലീസിനെ ഞെട്ടിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട കറുപ്പുസ്വാമിയുടെ പേരിലുള്ളതാണ് ലൈസന്‍സ്. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ക്ക് ലൈസന്‍സിലെ ഫോട്ടോയുമായി നല്ല സാദൃശ്യമുള്ളതിനാല്‍ പൊലീസ് കൂടുതല്‍ പരിശോധനയ്ക്കു തുനിയാതെ വിട്ടയച്ചതാണ് കൊള്ളസംഘത്തിനു തുണയായത്.

Read Also : സംസ്ഥാനത്ത് പ്രൊഫഷണല്‍ കവര്‍ച്ച വ്യാപകം : ജനങ്ങള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങളുമായി പൊലീസ്

ഇത് കറുപ്പുസ്വാമിയുടെ അനുജന്‍ ആണെന്ന സംശയത്തിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസ്. ഇയാളെയും രണ്ടു കൂട്ടാളികളെയും തേടി പരക്കംപാച്ചിലിലാണ് പൊലീസ്. മൂന്നുവര്‍ഷം മുന്‍പുവരെ തമിഴ്‌നാട് മധുരയിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാത്തലവനായിരുന്നു കറുപ്പുസ്വാമി. 2016ലാണ് ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിനൊടുവിലാണ് കറുപ്പുസ്വാമി കൊല്ലപ്പെട്ടത്. ഇതോടെ കറുപ്പുസ്വാമിയുടെ കുടുംബം മധുരയില്‍ നിന്നു നാടുവിട്ടുപോയി. ബെംഗളൂരുവിനടുത്ത് ശിവഗംഗയിലേക്കാണ് ഇവര്‍ പോയതെന്നു പിന്നീട് വിവരം ലഭിച്ചു

എന്നാല്‍, കറുപ്പുസ്വാമിയുടെ മരണശേഷം ഇദ്ദേഹത്തിന്റെ അനുജനെ കാണാതായെന്നാണ് വീട്ടുകാരില്‍ നിന്നു പൊലീസിനു ലഭിച്ച വിവരം. കറുപ്പുസ്വാമിയുടെ ഡ്രൈവിങ് ലൈസന്‍സുമായി സഞ്ചരിച്ച് അനുജനും രണ്ടു കൂട്ടാളികളും കൊള്ള തുടരുന്നു എന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മില്‍ നല്ല രൂപസാദൃശ്യം ഉള്ളതിനാല്‍ പിടിക്കപ്പെടുകയുമില്ല. ബെംഗളൂരുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 30ന് നടത്തിയ കവര്‍ച്ചയോടെയാണ് കൊള്ള സംഘം യാത്ര തുടങ്ങിയത്. വിനായക റെഡ്ഡി എന്നയാളുടെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന് 5 ലക്ഷം രൂപ കവര്‍ന്നു. ഇയാളുടെ കാര്‍ മോഷ്ടിച്ച് കേരളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. യാത്രയ്ക്കിടെ കോയമ്പത്തൂരിലും മോഷണ ശ്രമം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button