Latest NewsCarsNewsAutomobile

അടുത്ത വർഷം മാരുതി സുസുക്കിയുടെ കാർ വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക

വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി. നിര്‍മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിൽ അടുത്ത വര്‍ഷം ജനുവരി മുതൽ പുതുക്കിയ വില നിലവില്‍ വരും. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തിലാണ് മാരുതി ഇക്കാര്യം വ്യക്തമാക്കിയത്.  5 ശതമാനത്തോളം വില കൂടിയേക്കും. ഇതുപ്രകാരം വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കിലായിരിക്കും വില വർദ്ധിക്കുക.

Also read : ബിഎസ് 6 അപ്പാച്ചെ മോഡൽ ബൈക്കുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ടിവിഎസ് : ബുക്കിങ് ആരംഭിച്ചു

അതിനാൽ ജനപ്രിയ മോഡലുകളായ ആള്‍ട്ടോ,വാഗണര്‍, സിഫ്റ്റ് ഡിസൈര്‍ തുടങ്ങിയ മോഡലുകള്‍ക്ക് വലിയ തോതിലുള്ള വില വർദ്ധനവ് പ്രതീക്ഷിക്കാം. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഈ വില വര്‍ധനവ് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നു വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നവംബര്‍ മാസത്തില്‍ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 3.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button