KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിന് ഇനി സ്വന്തം റേഡിയോ ചാനല്‍ : ‘റേഡിയോ കേരള’യിലൂടെ ശ്രോതാക്കള്‍ക്ക് മുന്നിലെത്തുന്നത് അമ്പതോളം പുതുമയുള്ള പരിപാടികള്‍

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഇനി സ്വന്തം റേഡിയോ ചാനലും. റേഡിയോ കേരള എന്നു പേരിട്ടിട്ടുള്ള ഇന്റര്‍നെറ്റ് റേഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുജന സമ്പര്‍ക്ക വകുപ്പിനാണ് ചുമതല.

ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള തുടങ്ങുന്നത്. പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കള്‍ക്കു മുന്നിലെത്തുന്നത് എന്നതാണ് പ്രത്യേകത. ഓരോ മണിക്കൂറിലും വാര്‍ത്തകളുമുണ്ട്. www.radio.kerala.gov.in ല്‍ ഓണ്‍ലൈനായി റേഡിയോ പരിപാടികള്‍ കേള്‍ക്കാം.

പി.ആര്‍.ഡിയുടെ നവീകരിച്ച ന്യൂസ്പോര്‍ട്ടല്‍ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button