Jobs & VacanciesLatest NewsNews

സഹകരണ സംഘങ്ങളില്‍ അവസരം : അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലും, സഹകരണ ബാങ്കുകളിലും അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ തസ്തികളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 344 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്തുപരീഎന്നിവയുടെ ക്ഷ, ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍ നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും നിയമനം.

Also read : കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സിൽ വിവിധ തസ്തികകളിൽ നിയമനം

വെബ്‌സൈറ്റിൽ നിന്നും അപേക്ഷയുടെ മാതൃക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം അപേക്ഷയും അനുബന്ധ രേഖകളും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ അയക്കണം

വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.csebkerala.org/

വിലാസം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, തിരുവനന്തപുരം-695001. വിവരങ്ങള്‍ക്ക്: 0471-2468690

അവസാനതീയതി : ഡിസംബര്‍ 31-ന് വൈകിട്ട് അഞ്ചു മണി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button