KeralaLatest NewsNews

ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല; ലേഖനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ ബിജെപി കശാപ്പുചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 16 ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടക്കുന്ന സംയുക്ത സത്യഗ്രഹം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ തുടര്‍ച്ചയായി ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നത്. ബിജെപിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍ എസ് എസാണെന്നും പിണറായി ലേഖനത്തിൽ വ്യക്തമാക്കുന്നു.

Read also: പൗരത്വ ഭേദഗതി നിയമം; രണ്ടാം സ്വാതന്ത്ര്യ സമരം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതിന്റെ തുടക്കമാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെ സത്യഗ്രഹ സമരമെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button