Latest NewsIndiaNews

വെടി നിർത്തൽ കരാർ ലംഘനം : ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ 2 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ : നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യൻ സേന നൽകിയ ശക്തമായ തിരിച്ചടിയിൽ 2 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയിലാണ് എട്ടുമുട്ടലുണ്ടായത്.

Also read : പൗരത്വ നിയമത്തില്‍ ഇടഞ്ഞ് ശിവസേന, പ്രതിപക്ഷത്തിനൊപ്പമില്ല : സഖ്യത്തിൽ വിള്ളൽ

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ജമ്മു കാശ്മീരിൽ രാജൗരി ജില്ലയിൽ നൗഷെറ സെക്ടറിൽ കലാലിലെ നിയന്ത്ര രേഖയ്ക്ക് സമീപം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാത്രി 08:30തോടെയയിരുന്നു സംഭവം. പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു.

കഴിഞ്ഞ ആഴ്ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു.ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സേന ശ്കതമായി തിരിച്ചിടിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button