Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത : സത്യാവസ്ഥയിങ്ങനെ

റിയാദ് : സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത തള്ളി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി. അനുമതി നൽകിയിട്ടില്ല. വ്യാജ വാർത്തയാണ് വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്തരം പരിപാടികൾ നടത്താൻ പാടില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും വിഷയം ഗവർണറേറ്റിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹുറൈംലക്ക് സമീപം മൽഹമിൽ ന്യൂ ഇയർ ആഘോഷത്തിന് അനുമതി നൽകിയെന്ന രീതിയിലായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ ആദ്യം വാർത്ത പ്രചരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button