Latest NewsNewsIndia

പാകിസ്ഥാന്റെ മഹത്വം പറയാതെ മോദി ഇന്ത്യയെ കുറിച്ച്‌ സംസാരിക്കണമെന്ന് മമത

കൊല്‍ക്കത്ത: എല്ലാ ദിവസവും പാകിസ്ഥാനെ കുറിച്ച് പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ അംബാസഡറാണോയെന്ന ചോദ്യവുമായി ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാകിസ്ഥാന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോദി ഇന്ത്യയെ കുറിച്ച്‌ സംസാരിക്കണമെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് മോദി എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്..? ഹിന്ദുസ്ഥാനെ കുറിച്ച്‌ സംസാരിക്കാന്‍ മോദി തയ്യാറാകണം. പാകിസ്ഥാനെ കുറിച്ച്‌ തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു.

Read also: എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യക്കാർ പ്രതിഷേധിക്കുന്നത്? പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി; വമ്പൻ പ്രചാരണ പരിപാടികൾക്ക് ഓരോ സംസ്ഥാനത്തും ചുക്കാൻ പിടിക്കുന്നത് ഓരോ മുതിർന്ന നേതാക്കൾ; അണിയറയിൽ ഒരുങ്ങുന്നത് വേറിട്ട രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍

ആരെങ്കിലും എനിക്ക് ജോലി ഇല്ലെന്നോ എന്റെ ജോലി നഷ്ടപ്പെട്ടെന്നോ ചോദിക്കുകയോ പറയുകയോ ചെയ്താല്‍ പ്രധാനമന്ത്രി അവരോട് പാകിസ്ഥാനില്‍ പോകാനാണ് പറയുന്നത്. ബിസിനസ് നഷ്ടത്തിലായെന്ന് പറയുന്നവരോടും ഇത് തന്നെയാണ് പറയുന്നത്. എന്തുപറഞ്ഞാലും പാകിസ്ഥാന്‍ എന്ന് മാത്രമേ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരുന്നുള്ളൂവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button