Latest NewsIndiaEntertainment

പെരിയാറിനെതിരായ പരാമർശം, ര​ജ​നീ​കാ​ന്തി​നെ​തി​രാ​യ ഹ​ര്‍​ജിയിൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി തീരുമാനം ഇങ്ങനെ

ദ്രാവിഡ വിടുതലൈ കഴകം ആണ് കേസ് ഫയല്‍ ചെയ്തത്.

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പ്രസ്​താവനയില്‍ രജനീകാന്തിനെതിരെ ഫയല്‍ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി തള്ളി. എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയില്‍ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ആരാഞ്ഞു. ദ്രാവിഡ വിടുതലൈ കഴകം ആണ് കേസ് ഫയല്‍ ചെയ്തത്.

“ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ അവര്‍ മിണ്ടാതിരിക്കും”- ബാബ രാംദേവ്

‘പെരിയാറിനെ കുറിച്ച്‌​ പറഞ്ഞതില്‍ മാപ്പുപറയില്ല. നേരത്തെ വായിച്ച ഒരു പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്​ ഞാന്‍ സംസാരിച്ചത്​. അതില്‍ അവര്‍ നേരിട്ട്​ കണ്ട സംഭവമാണ്​ പറഞ്ഞിരുന്നത്​. ഈ സംഭവം മറന്നുപോകേണ്ടതാണ്​, അല്ലാതെ നിഷേധിക്ക​പ്പെടേണ്ടതല്ല”- രജനികാന്ത്​ പ്രതികരിച്ചു.

കോട്ടയത്ത് ടിടിആറിന്റെ കൈ തല്ലിയൊടിച്ച ശേഷം യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു

1971-ല്‍ ​സേ​ല​ത്ത് പെ​രി​യോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ന്ന റാ​ലി​യി​ല്‍ ശ്രീ​രാ​മ​ന്‍റെ​യും സീ​താ ദേ​വി​യു​ടെ​യും ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു​വെ​ന്നും അ​തി​ല്‍ ചെ​രി​പ്പു​മാ​ല​യി​ട്ടു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത ത​മി​ഴ് മാ​സി​ക​യാ​യ തു​ഗ്ല​ക്കി​ല്‍ മാ​ത്ര​മാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ര​ജ​നീ​കാ​ന്തി​ന്‍റെ പ​രാ​മ​ര്‍​ശം. തു​ഗ്ല​ക്ക് മാ​സി​ക​യു​ടെ 50-ാം വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ലാ​യി​രു​ന്നു ഈപ​രാ​മ​ര്‍​ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button