CricketLatest NewsNewsSports

മാര്‍ക്‌വുഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക ; ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം

ദക്ഷിണാഫ്രിക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം. 191 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിത്. ജയത്തോടെ പരമ്പര 3-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 465എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 274 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ട് ആവുകയായിരുന്നു. രണ്ടിന്നിങ്‌സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ മാര്‍ക് വുഡാണ് കളിയിലെ താരം

മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷനുകളില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ റെക്കോര്‍ഡ് ലക്ഷ്യത്തിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും മൂന്നാം സെഷനില്‍ ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്‍പില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 98 റണ്‍സ് എടുത്ത വാന്‍ ഡര്‍ ഡസ്സന്‍ പൊരുതി നോക്കിയെങ്കിലും മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡി കോക്ക് 39 റണ്‍സും ഡു പ്ലെസി 35 റണ്‍സുമെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ താരം 5 വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button